Masters, The deciders destiny:
A Thrilling police story with natural Characters.
Master Movie Rating : 3.75/5
ഒരു കൊലപാതകത്തില്‍ തുടങ്ങി മാറ്റൊന്നില്‍ അവസാനിക്കുന്ന ചിത്രമാണ് മാസ്റ്റേഴ്‌സ്. ബോറടിക്കാതെ ഒരു പോലീസ് സ്‌റ്റോറി എന്ന സ്വപ്‌നം മലയാളത്തില്‍ സാക്ഷാത്കരിക്കാന്‍ ജീനു എബ്രഹാം എന്ന തിരക്കഥാകൃത്തിനു സാധിച്ചു. ഒരു പത്ര പ്രവര്‍ത്തകനും പോലീസുകാരനും കൂട്ടുകാരായി ആരംഭിച്ച കഥയില്‍ കഥാപാത്രങ്ങള്‍ മാത്രമാണ് താരങ്ങള്‍. നന്മയുടെ പ്രമേയമാണ് ചിത്രത്തിന്റെ അടിസ്ഥാനം, പൃഥ്വിരാജ് എന്ന നടന്റെ പ്രകടനം ഈ ചിത്രത്തില്‍ കഥയോളം തന്നെ പ്രധാനപ്പെട്ടതാണ്. തീര്‍ത്തും ഒരു പോലീസ് ഓഫീസര്‍ അല്ലാതെ സൗഹൃദത്തിന്റെ പുതിയ രൂപങ്ങളാണ് ഈ ചിത്രത്തില്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നത്, സമൃദ്ധമായ താരനിരയില്‍ ആരേയും അമിതമായി ആശ്രയിക്കാതെ കഥയുടെ ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോകുകയാണ് സിനിമ. മികച്ച ഛായാഗ്രഹണവും കരുതലോടെയുള്ള സംഭാഷണങ്ങളും ആദ്യപകുതിയെ മികച്ചതാക്കി. രണ്ടാം പകുതിയുടെ മധ്യത്തില്‍ കഥയുടെ പോക്ക് അമ്പരിപ്പിക്കുന്നതായിരുന്നു. ആകാംഷയുടെ മുള്‍മുനയില്‍ നിന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള യാത്രയില്‍ ചിത്രത്തെ സമ്പന്നമാക്കുന്നത് ക്ലൈമാക്‌സിലെ രംഗങ്ങളാണ്. ഒരു ശരാശരി മലയാള പ്രേക്ഷകന്റെ പള്‍സ് അറിഞ്ഞ് ചിത്രമൊരുക്കാന്‍ ജോണി ആന്റണിക്കു സാധിച്ചിട്ടുണ്ട്. ഹാസ്യ പ്രധാനമായ ചിത്രങ്ങളില്‍ നിന്ന് ഗൗരവം ഒട്ടും ചോരാത്ത ചിത്രത്തിലോട്ടുള്ള ചുവടുമാറ്റം അപ്രതീക്ഷിതവുമാണ്. സലീംകുമാര്‍, ബിജു മേനോന്‍, ഷമ്മിതിലകന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പഴയകാല എസ്. എന്‍. സ്വാമി ചിത്രങ്ങളുടെ ഒരു പ്രതീതിയാണ് പ്രേക്ഷകര്‍ക്കുള്ളത്. യുവാക്കളും കൗമാരക്കാരും ഇഷ്ടപ്പെടുന്ന പ്രമേയത്തില്‍ ശശികുമാര്‍ എന്ന നടന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. ഡബ്ബിങ്ങില്‍ വന്ന പോരായ്മകൊണ്ടാണ് വലിയ ഒരളവില്‍ അത് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടത്. നന്മയുള്ള പ്രമേയത്തിനൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷക മനസിനെ പിടിച്ചിരുത്താന്‍ ചിത്രത്തിനു സാധിച്ചു. ഒരു നല്ല പോലീസ് സ്‌റ്റോറി എന്നതിലുപരി ചിത്രം പരാമര്‍ശിക്കപ്പെടുന്നതും നന്മയുടെ ഈ ഘടകത്തിലാണ്. സൂപ്പര്‍ വിജയം ലക്ഷ്യമിടാന്‍ ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ കൂടി പിന്തുണ വേണ്ടി വരും. അവധിക്കാലം അടിപൊളിയാക്കാന്‍ വരുന്ന യുവാക്കളാണ് ചിത്രത്തിന് ഇന്നുള്ളത്. ഒറ്റവാക്കില്‍ പറഞ്ഞാന്‍ ബോറടിപ്പിക്കാത്ത ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍. റേറ്റിങ്ങ് 3.75/5
SOURCE: http://www.movietodayonline.in/movietoday/newsdetails.php?news=636
0 comments:
Post a Comment