കൊച്ചി: മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രിയനടനുള്ള 'കിറ്റെക്‌സ് ജനപ്രിയതാരം' പുരസ്‌കാരം പൃഥ്വിരാജിന്. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ കഴിഞ്ഞവര്‍ഷം മൂന്ന് വിജയചിത്രങ്ങള്‍ സ്വന്തംപേരില്‍ കുറിച്ച മികവാണ് പൃഥ്വിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മാര്‍ച്ച് മൂന്നിന് കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന നക്ഷത്രനിശയില്‍ പുരസ്‌കാരം സമ്മാനിക്കും.
2011 ല്‍ വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട നടന്‍ പൃഥ്വിരാജായിരുന്നു. പക്ഷേ അതൊന്നും അഭിനേതാവെന്ന നിലയില്‍ ഈ നടനെ ബാധിച്ചില്ലെന്നതിന്റെ തെളിവാണ് ഇന്ത്യന്റുപ്പി,ഉറുമി,മാണിക്യക്കല്ല് എന്നീ സിനിമകള്‍. ഇവയുടെ പ്രദര്‍ശനവിജയം പൃഥ്വിയ്ക്കുമീതേയുണ്ടായിരുന്ന കുപ്രചാരണങ്ങളുടെ കളങ്കം മായ്ച്ചു കളഞ്ഞു.
എം.മോഹനന്റെ മാണിക്യക്കല്ലിലൂടെയാണ് പൃഥ്വി അഭിനേതാവെന്ന നിലയില്‍ കഴിഞ്ഞവര്‍ഷത്തെ ആദ്യവിജയം കുറിച്ചത്. സ്റ്റൈലിഷ് നായകന്റെ പരിവേഷം ഊരിയെറിഞ്ഞ് ഒരു സ്‌കൂള്‍ അധ്യാപകന്റെ മിതത്വത്തിലേക്ക് മടങ്ങുമ്പോള്‍ നടനെന്ന നിലയില്‍ പുതിയ ലോകങ്ങളിലേക്ക് നടക്കുകയായിരുന്നു പൃഥ്വിരാജ്. പിന്നീടുവന്ന ഉറുമി മാറിയ പൃഥ്വിരാജിന്റെ മൂര്‍ച്ച കാട്ടിത്തന്നു. ഷാജിനടേശനും സന്തോഷ്ശിവനുമൊപ്പം ചേര്‍ന്ന് സാങ്കേതികത്തികവുള്ള ഒരു വന്‍ ബജറ്റ് ചിത്രമൊരുക്കുമ്പോള്‍ നിര്‍മാതാവെന്ന നിലയിലും മാറ്റത്തിനുവഴിയൊരുക്കുകയായിരുന്നു യുവതാരം. നന്ദനത്തിലൂടെ പൃഥ്വിരാജിനെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ രഞ്ജിത്ത് ഇന്ത്യന്റുപ്പിയിലൂടെ വീണ്ടും വ്യത്യസ്തത സൃഷ്ടിച്ചു. അതുവരെ കാണാത്ത പൃഥ്വിരാജിനെ മലയാളിക്ക് കാട്ടിക്കൊടുക്കുകയായിരുന്നു രഞ്ജിത്ത് ഈ ചിത്രത്തിലൂടെ. ഇങ്ങനെ കഴിഞ്ഞവര്‍ഷത്തെ മൂന്ന് ബോക്‌സ്ഓഫീസ് വിജയങ്ങള്‍ സ്വന്തമാക്കി എന്നത് പൃഥ്വിരാജിന് മാത്രം അവകാശപ്പെട്ട നേട്ടം. ഇതിനുള്ള അംഗീകാരമാണ് മലയാളത്തിലെ ഏറ്റവും പകിട്ടാര്‍ന്ന താരനിശയിലെ കിറ്റെക്‌സ് പോപ്പുലര്‍ ആക്ടര്‍ പുരസ്‌കാരം.
SOURCE: http://www.mathrubhumi.com/movies/malayalam/253550/

0 comments:
Post a Comment