1. പൃഥ്വിരാജ്
പൃഥ്വിരാജാണ് 2011ന്‍റെ യഥാര്‍ത്ഥ താരം. ഉറുമി എന്ന വമ്പന്‍ സിനിമ നിര്‍മ്മിക്കുകയും അതിലെ നായക കഥാപാത്രത്തെ ഉജ്ജ്വലമാക്കുകയും ചെയ്തു. ഈ സിനിമ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്നു.
രഞ്ജിത് ചിത്രമായ ഇന്ത്യന്‍ റുപ്പിയിലൂടെ വീണ്ടും പൃഥ്വി അത്ഭുതപ്പെടുത്തി. ആക്ഷന്‍ സിനിമകള്‍ നല്‍കിയ ഇമേജില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന പൃഥ്വിക്ക് ഇന്ത്യന്‍ റുപ്പി വലിയ അനുഗ്രഹമായി. സാമ്പത്തികമായും കലാപരമായും സിനിമ വിജയിച്ചു.
മാണിക്യക്കല്ല് എന്ന നന്‍മയുള്ള സിനിമയാണ് പൃഥ്വിരാജിന്‍റേതായി ഈ വര്‍ഷം ജനങ്ങള്‍ ഏറ്റെടുത്ത മറ്റൊരു സിനിമ. എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ വിനയചന്ദ്രന്‍ മാഷിനെ പൃഥ്വി ഗംഭീരമാക്കി.
വീട്ടിലേക്കുള്ള വഴി എന്ന അന്താരാഷ്ട്ര തലത്തിലുള്ള സിനിമയിലെ നായകവേഷത്തിലൂടെയും പൃഥ്വി തിളങ്ങിയ വര്‍ഷമായിരുന്നു 2011. തേജാഭായ് ആന്‍റ് ഫാമിലി, അര്‍ജുനന്‍ സാക്ഷി, സിറ്റി ഓഫ് ഗോഡ്, മേക്കപ്പ്‌മാന്‍, മനുഷ്യമൃഗം എന്നിവയാണ് ഈ വര്‍ഷം പൃഥ്വിയുടെ മറ്റ് റിലീസുകള്‍. ഇതില്‍ ആഖ്യാനത്തിലെ പുതുമ കൊണ്ട് സിറ്റി ഓഫ് ഗോഡ് മികച്ചുനിന്നു.
via @Webdunia_Mal

0 comments:
Post a Comment