
കോട്ടയം: മംഗളം പ്രസിദ്ധീകരണമായ കന്യക സ്‌ത്രീ ദ്വൈവാരികയും കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് സ്‌റ്റാഫ് വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നു നടത്തുന്ന ആദ്യത്തെ കന്യക-മിന്നലൈ യൂത്ത് ഐക്കണ്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2011 ലെ മികച്ച യൂവ മെഗാതാരത്തിനുള്ള ബഹുമതി നടന്‍ പൃഥ്വിരാജിന്.
കൊച്ചിയിലെ പെഗാസസ് ഈവന്റ് മേക്കേഴ്‌സിന്റെ നേതൃത്വത്തില്‍ ഓഗസ്‌റ്റ് ആറിന് വൈകിട്ട് എറണാകുളം ഗോകുലം പാര്‍ക്ക് ഇന്നില്‍ അരങ്ങേറുന്ന പുതുമയേറിയ അവാര്‍ഡ് നിശയില്‍ അവാര്‍ഡ് സമ്മാനിക്കും. മന്ത്രിമാര്‍, സാംസ്‌കാരികനായകര്‍, താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ലളിതവും പ്രൗഢവുമായ ചടങ്ങില്‍ സിനിമയിലെയും ടിവിയിലെയും യുവതാരങ്ങള്‍ക്കു പ്രാമുഖ്യം നല്‍കും. മലയാള സിനിമാ-ടിവി മേഖലകളിലെ യുവപ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കന്യക-മിന്നലൈ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ. എം. റോയ്, മംഗളം അസോസിയേറ്റ് എഡിറ്റര്‍ ആര്‍. അജിത് കുമാര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജു മാത്യു, കന്യക പത്രാധിപസമിതിയംഗങ്ങള്‍, പെഗാസസ് ഇവന്റ് മേക്കേഴ്‌സിന്റെ ചെയര്‍മാനും സിയാല്‍ സ്‌റ്റാഫ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റുമായ അജിത്ത് രവി എന്നിവരടങ്ങുന്ന സിമിതിയാണ് പൃഥ്വിരാജിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
മലയാള സിനിമയ്‌ക്ക് യുവത്വത്തിന്റെ പുതിയ മാനവും വര്‍ണവും മുഖവും പകര്‍ന്ന് പുതിയൊരു കുതിച്ചുചാട്ടത്തിന്, നടനായും നിര്‍മാതാവായും ഗായകനായും നല്‍കിയ നേതൃത്വത്തെയും ഇച്‌ഛാശക്‌തിയെയും മാനിച്ചാണ് ഈ പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് നിര്‍ണയസമിതി അഭിപ്രായപ്പെട്ടു. മികച്ച യുവനടി, സഹനടീനടന്മാര്‍, മികച്ച താരദ്വയം എന്നിങ്ങനെ ഇരുപത്തഞ്ചോളം വിഭാഗങ്ങളില്‍ സിനിമയ്‌ക്കും, അത്രതന്നെ ടിവിക്കും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവ വായനക്കാരുടെ പങ്കാളിത്തതോടെയാണ് നിര്‍ണയിക്കുക.
ഇതിനായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ മംഗളം ദിനപത്രത്തിലും കന്യക, മംഗളം വാരിക, സിനിമാമംഗളം തുടങ്ങിയ അനുബന്ധപ്രസിദ്ധീകരണങ്ങളിലും ഗ്യാലപ് പോള്‍ പ്രസിദ്ധീകരിക്കും. ഇതിലൂടെ അവാര്‍ഡ് ജേതാക്കളെ നിര്‍ദേശിക്കുന്നവരില്‍നിന്ന് ഏറ്റവും നല്ല നിര്‍ദേശങ്ങള്‍ അയയ്‌ക്കുന്ന അഞ്ചു പേര്‍ക്ക്‌് ചടങ്ങില്‍ സമ്മാനം നല്‍കം.
ലാഭം പ്രതീക്ഷിക്കാതെ നടത്തുന്ന ഈ അവാര്‍ഡ് നിശയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് കൊല്ലം ആസ്‌ഥാനമായുള്ള മെഡിട്രിന ഹോസ്‌പിറ്റല്‍ ശൃംഖലയുമായി സഹകരിച്ച്, തെരഞ്ഞെടുത്ത നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് സൗജന്യമായി ആന്‍ജിയോപ്‌ളാസ്‌റ്റി നടത്താനാണ് പെഗാസസും കന്യകയും ലക്ഷ്യമിടുന്നത്.
0 comments:
Post a Comment